
നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
- അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും
പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും.

നവീൻ ബാബുവിന്റെ മൃതശരീരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. പത്തുമണി മുതൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.
CATEGORIES News