
ഗുരുവായൂരപ്പന് വഴിപാടായി 25 പവന്റെ പൊൻകിരീടം സമർപ്പിച്ചു
- പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത്
തൃശ്ശൂർ :ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 25 പവൻ്റെ പൊൻകിരീടം ലഭിച്ചു. പ്രവാസിയായ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് പൊന്നിൻകിരീടം സമർപ്പിച്ചിരിക്കുന്നത്. 200.53 ഗ്രാം തൂക്കമുള്ള കിരീടം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി.

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി. മാനേജർ എ.വി. പ്രശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഈ കിരീടം ഗുരുവായൂരപ്പന് ചാർത്തിയാണ് ബുധനാഴ്‌ച പന്തീരടിപൂജയും ഉച്ചപൂജ യും നടന്നത്. ദുബൈയിലാണ് കിരീടം നിർമിച്ചതെന്ന് രതീഷ് മോഹൻ പറഞ്ഞു.കൂടാതെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പൊന്നോടക്കുഴലും സമർപ്പിച്ചിരുന്നു.
CATEGORIES News