അഞ്ച് ഡോറിൽ മഹീന്ദ്ര ഥാർ വരുന്നു

അഞ്ച് ഡോറിൽ മഹീന്ദ്ര ഥാർ വരുന്നു

  • 2.2 ലിറ്റർ ഡീസൽ എൻജിനിലും 2.0 ലി റ്റർ പെട്രോൾ എൻജിനിലുമാണ് വാഹനം അവതരിപ്പിക്കുന്നത്. അടുത്തവർഷം പകുതിയോടെ ഈ അഞ്ച്ഡോർ ഥാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മഹീന്ദ്രയുടെ ഥാർ. പുതുവർഷത്തിൽ എസ്.യു.വിയുടെ അഞ്ച് ഡോറുമായി വരുന്ന ഥാറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് വാഹനലോകം. പുതിയ പതിപ്പിന് പ്രത്യേക പേരുതന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരം.

റെക്സ്, അർമദ, കൾട്, സാവന്നറോക്സ്, ഗ്ലാഡിയസ്, സെഞ്ചൂറിയൻ എന്നിങ്ങനെ ഏഴ് പേരുകളാണ് ട്രേഡ് മാർക്കിന് അപേക്ഷിച്ചിരിക്കുന്നത്. അർമദ എന്ന പേരിലാണ് പുതിയ പതിപ്പിറങ്ങുന്നത് എന്നാണ് സൂചന. മഹീന്ദ്രയുടെ ഐതിഹാസിക മോഡലായ അർമദ 2001-ലാണ് വിപണിയിൽനിന്ന് പിൻവലിച്ചത്. പുതിയ ഥാറിൽ നിരവധി സവിശേഷതകളുണ്ട് . 2.2 ലിറ്റർ ഡീസൽ എൻജിനിലും 2.0 ലി റ്റർ പെട്രോൾ എൻജിനിലുമാണ് വാഹനം അവതരിപ്പിക്കുന്നത്. അടുത്തവർഷം പകുതിയോടെ ഈ അഞ്ച്ഡോർ ഥാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )