
സിപിഐഎം പയ്യോളി ഏരിയാ സമ്മേളനം;ഡിസംബർ 7,8 തീയതികളിൽ നന്തിയിൽ
- 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു
വീരവഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള ബഹുജന സദസ്സും സിപിഐഎം പയ്യോളി ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്തു. പരിപാടി സിപിഐഎം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു.
നന്തിയിൽ വച്ച് ഡിസംബർ 7,8 തീയതികളിലായി നടക്കുന്ന സിപിഐഎം പയ്യോളി ഏരിയാ സമ്മേളനത്തിന് 501 അംഗങ്ങളുള്ള സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ ഏരിയാ കമ്മറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ എം.പി ഷിബു, ജില്ലാ കമ്മറ്റി അംഗം ഡി. ദീപ, മുതിർന്ന നേതാവും ഏരിയാ കമ്മറ്റി അംഗവുമായ ടി.ചന്തു മാസ്റ്റർ, ഏരിയാ കമ്മറ്റി അംഗങ്ങളായ സി.കെ ശ്രീകുമാർ, പി.എം.വേണുഗോപാൽ, എ.കെ ഷൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി.വി സുരേഷ് സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ചെയർമാനായി കെ.ജീവാനന്ദൻ മാസ്റ്റർ, കൺവീനറായി എ.കെ.ഷൈജു, ട്രഷററായി സി.കെ ശ്രീകുമാർ എന്നിവരെ തിരഞ്ഞെടുത്തു. പി.നാരായണൻ മാസ്റ്റർ, കെ.വിജയരാഘവൻ മാസ്റ്റർ, എം.പി അഖില, വി.കെ രവീന്ദ്രൻ, വി.വി സുരേഷ്, സത്യൻ കാട്ടിൽ, കെ.സിന്ധു, പി.അനൂപ് എന്നിവരെ വൈസ് ചെയർമാൻമാരായി തിരഞ്ഞെടുത്തു.