
നടൻ സിദ്ദിഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
- ചില സാഹചര്യത്തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു
തിരുവനന്തപുരം: തെളിവ് ശേഖരണ സമയത്ത് കസ്റ്റഡിയിൽ നടൻ സിദ്ദിഖിനെ വിട്ടുനല്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ്.

ചില സാഹചര്യത്തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു . ബലാത്സംഗ കേസിൽ സിദ്ദിഖിനെതിരായ റിപ്പോർട്ട് സംസ്ഥാനം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു.എന്നാൽ, ഇതിനിടെ സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹർജി തള്ളി. ഇതോടെ ഒളിവിൽ പോയ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചു. കൂടാതെ സിദ്ധിഖിനായി പോലീസ് തിരച്ചിൽ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് നിർദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് അഭിഭാഷകനെ കാണാൻ എറണാകുളത്ത് എത്തിയിരുന്നു.