വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നവീകരിക്കുന്നു

വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നവീകരിക്കുന്നു

  • അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​ക്കൊ​പ്പം നേ​ര​ത്തെ പ്ര​വൃ​ത്തി തു​ട​ങ്ങി​യ പ്ലാറ്റ്ഫോ​മി​ന്റെ ഉ​യ​രം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി അ​വസാനഘ​ട്ട​ത്തി​ലേ-​ക്കു കടക്കുകയാണ്. പ്ലാ​റ്റ്ഫോ​മി​ന്റെ ഉ​യ​ര​ക്കു​റ​വ് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്.

വ​ട​ക​ര: ഏറെ നാളായി വടകരക്കാർ ആവശ്യപ്പെട്ടു കൊണ്ടിരുന്ന റെയിൽവേ സ്റ്റേഷൻ വികസനം യാഥാർഥ്യമാകുന്നു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ന്റെ നീ​ളം​കൂ​ട്ട​ൽ പ്ര​വൃ​ത്തി വളരെ വേഗത്തിൽ പു​രോ​ഗ​മി​ക്കു​കയാണ്. നി​ല​വി​ലുള്ള പ്ലാ​റ്റ്ഫോം മേ​ൽ​ക്കൂ​ര​യോ​ടു​കൂ​ടി വിക​സി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ധാരാളം യാത്രക്കാരെ കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാറ്റ്ഫോമിന്റെ നീ​ളം കൂ​ട്ടി യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന​ത് വർഷങ്ങ​ളാ​യി ഉയരുന്ന ആ​വ​ശ്യ​മാ​യി​രു​ന്നു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​ക്കൊ​പ്പം നേ​ര​ത്തെ പ്ര​വൃ​ത്തി തു​ട​ങ്ങി​യ പ്ലാറ്റ്ഫോ​മി​ന്റെ ഉ​യ​രം കൂ​ട്ടു​ന്ന പ്ര​വൃ​ത്തി അ​വസാനഘ​ട്ട​ത്തി​ലേ-​ക്കു കടക്കുകയാണ്. പ്ലാ​റ്റ്ഫോ​മി​ന്റെ ഉ​യ​ര​ക്കു​റ​വ് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. ട്രെ​യി​നി​ലേ​ക്കു ക​യ​റാ​നും ഇ​റ​ങ്ങാ​നും വ​യോ​ധി​ക​രും ഭി​ന്ന​ശേ​ഷി-​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ളവർ ന​ന്നേ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​ക്ക് മു​ന്നി​ൽ യാ​ത്ര​ക്കാ​ർ വിഷയം എ​ത്തി​ച്ച​തോ​ടെ എം.​പി. റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യി ചർച്ച ​ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ലാ​റ്റ് ഫോം ​ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​കൾ വേഗത്തിലാക്കിയത്. റെ​യി​ൽവേ പാ​ള​ത്തി​ൽ​ നി​ന്ന് 84 സെ​ന്റി​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പ്ലാറ്റ്ഫോം ഉ​യ​ർ​ത്തു​ന്ന​ത്. നി​ല​വി​ൽ 70 മു​ത​ൽ 76 സെ.മി. വ​രെ​യാ​ണ് പ്ലാ​റ്റ്ഫോ​മി​ന്റെ ഉയ​രം. 700 മീ​റ്റ​ർ വ​രു​ന്ന ഭാ​ഗ​മാ​ണ് ഇപ്പോൾ ന​വീ​ക​രി​ക്കു​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ പ്രവേശന ക​വാ​ടത്തിനൊപ്പം വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യവും എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്ത കാ​ത്തി​രി​പ്പു​ കേ​ന്ദ്രത്തിന്റെയും പ്ര​വൃ​ത്തി​ ഇ​തോ​ടൊ​പ്പം പു​രോ​ഗ​മി​ച്ചുവരികയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )