
പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി ; ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു
- പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചു
പാലക്കാട്: പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചു.
ഷുക്കൂർ പാർട്ടി വിട്ടാൽ സിപിഐഎമ്മിന് ഇത് വൻ തിരിച്ചടിയാകും.പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമായിരുന്നു ഷുക്കൂർ.
ഷുക്കൂറിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് വടകര എംപി ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ഷുക്കൂറുമായി ഷുക്കൂറുമായി സംസാരിച്ചു.
അതേസമയം സിപിഐഎമ്മിൽ നിന്ന് ഷുക്കൂറിന് അനുനയവും നടക്കുന്നു.
CATEGORIES News