
കെൽഎഫ് ഏഴാമത് എഡിഷന് തുടക്കം
- എം. എസ്. ദിലീപ് രചിച്ച ‘ഷീല പറഞ്ഞ ജീവിതം എന്ന പുസ്തകം” മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഫൗണ്ടർ രവി ഡി സി ഉദ്ഘാടന സമ്മേളനത്തെ സ്വാഗതം ചെയ്ത് സംസാരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ എംടി വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ഫെസ്റ്റിവൽ ഡയറക്ടർ കെ സച്ചിദാനന്ദൻ, മന്ത്രി കെ എൻ ബാലഗോപാൽ, കെ. എൽ. എഫ്. സംഘാടക സമിതി ചെയർമാൻ എ.പ്രദീപ് കുമാർ, തുർക്കി അംബാസിഡർ ഫിറാത്ത് സുനേൽ, ക്രിസ്ത്യൻ കാമിൽ, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, നടി ഷീല, എം. മുകുന്ദൻ, കെ. ആർ.മീര, മല്ലിക സാരാഭായി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ -ഐഎഎസ് , കേ സേതുരാമൻ – ഐപിഎസ്, ലിജീഷ് കുമാർ, കെഎൽ എഫ് ജനറൽ കൺവീനർ എ. കെ. അബ്ദുൽ ഹക്കീം, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എം. എസ്. ദിലീപ് രചിച്ച ‘ഷീല പറഞ്ഞ ജീവിതം എന്ന പുസ്തകം” മുഖ്യമന്ത്രി പ്രകാശനം ചെയ്തു.