
സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന നിലപാട് അപലപനീയം-കെ യു ഡബ്ല്യൂ ജെ
- സുരേഷ് ഗോപി തയാറാവുന്നില്ലെങ്കിൽ പാർട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്നും യൂണിയൻ ആവശ്യപ്പെട്ടു
കൊച്ചി : മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

സാംസ്കാരിക കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത സമീപനം തിരുത്താൻ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കിൽ പാർട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്നും യൂണിയൻ ആവശ്യപ്പെട്ടു
CATEGORIES News