ഇന്ത്യൻ ഹോക്കി താരം                                 പി. ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം

ഇന്ത്യൻ ഹോക്കി താരം പി. ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം

  • സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. കൂടാതെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയ ഉത്തരവും വേദിയിൽ കൈമാറി. മാനവീയം വീഥിയിൽ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പി ആർ ശ്രീജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമാകാനും ശ്രീജേഷന് കഴിഞ്ഞെന്നും ഈ മികവ് കൊണ്ടാണ് 18 വർഷം ദേശീയ ടീമിൽ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )