സികെജിഎം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു

സികെജിഎം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു

  • കോളേജിന് ഹരിത കേരളം മിഷൻ നൽകിയ സാക്ഷ്യപത്രം കൈമാറി

തിക്കോടി:മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സികെജിഎം ഗവ കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു.

ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ എം.ഗൗതമൻ കെഎഎസ് ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. കോളേജിന് ഹരിത കേരളം മിഷൻ നൽകിയ സാക്ഷ്യപത്രം കൈമാറി. ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് യു.കെ മാലിന്യ മുക്ത നവകേരളം പ്രതിഞ്ജ ചൊല്ലി കൊടുത്തു. പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ലിയ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു മുഖ്യാതിഥിയായി. ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൻ ഷൈനി.വി.പി പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ വിനോദ് തീരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാ ശങ്കർ, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സൻ ലിബിന വി.ബി, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീനി മനത്താനത്ത്, ബി.ഡി.ഒ കാദർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. എൻഎസ്എസ്‌ ടീം ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൾ ഡോ. പ്രിയദർശൻ സ്വാഗതവും റീജ കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )