
ജാർഖണ്ഡിൽ ഭൂചലനം
- റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
റാഞ്ചി: ജാർഖണ്ഡ് ഖുന്തി ജില്ലയിൽ ഭൂചലനം. റാഞ്ചിയിൽ നിന്നും 35 കിലോമീറ്റർ അകലെ ഇന്ന് രാവിലെ 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു. സെറൈകെല-ഖർസ്വാൻ ജില്ലയിലെ ജംഷഡ്പൂർ, കാന്ദ്ര എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
CATEGORIES News