
മലപ്പുറത്ത് കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞു
- നിരവധി പേർക്ക് പരിക്ക്
തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായർ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 56 യാത്രക്കാരിൽ 43 പേർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ നാട്ടുകാർ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ തൊട്ടടുത്തുള്ള തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു
CATEGORIES News