
അരങ്ങാടത്ത് പതിനലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് അപകടം
- വൻ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി:അരങ്ങാടത്ത് പതിനാലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം നടന്നു. അപകടം നടന്നത് ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് .കൊയിലാണ്ടി ഭാഗത്തേയ്ക്ക് മണൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയിൽ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിറക് വശത്തെ വീൽപൊട്ടി ലോറി റോഡ് സൈഡിലേയ്ക്ക് മറിഞ്ഞു. സ്ഥലത്ത് നിലവിൽ വലിയ ഗതാഗതക്കുരുക്കാണ്. വാഹനങ്ങൾ ഒരുഭാഗത്തുകൂടെയാണ് കടത്തിവിടുന്നത്. ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുന്നു.
CATEGORIES News