
സിംകാർഡില്ലാതെ മെസേജയക്കാം ഫോണും വിളിക്കാം
- സ്വകാര്യകമ്പനികളോട് ഏറ്റുമുട്ടാൻ ബിഎസ്എൻഎൽ
പുതിയ ലോഗോയും മുദ്രാവാക്യവുമായി മാറ്റത്തിന്റെ പാതയിൽ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ. രാജ്യവ്യാപകമായി അതിവേഗം 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ, ഇപ്പോൾ ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാനുള്ള ശ്രമത്തിലാണ്. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ 5ജിയും ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതിനിടെയാണ് സിം കാർഡിന്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം കമ്പനി പരീക്ഷിക്കുന്നത്.
‘ഡയറക്ട് ടു ഡിവൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈൽ നെറ്റ് വർക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്തതവും ആശ്രയിക്കാനാവുന്നതുമായ കണക്ടിവിറ്റി നൽകാൻ സാധിക്കുന്നതാണെന്ന് ബിഎസ്എൻഎൽ പറയുന്നു.
CATEGORIES News