സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരം

സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരം

  • മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു‌

കൊച്ചി: സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരം. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങി. പരീക്ഷണപ്പറക്കൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു‌.സീപ്ലെയിൻ പദ്ധതി വരുന്നതോടെ ടൂറിസം വികസിക്കുമെന്നും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പിന് വേഗം നൽകുമെന്നും റിയാസ് പറഞ്ഞു. കൂടുതൽ സ്ഥലത്തേക്ക് സീ പ്ലെയിൻ പദ്ധതി വ്യാപിപ്പിക്കുമെന്നും അറിയിച്ചു.

മന്ത്രിമാരായ പി.രാജീവ്, വി. ശിവൻകുട്ടി എന്നിവരുംചടങ്ങിനെത്തിയിരുന്നു.
ഇന്നലെയാണ് സീ പ്ലെയിൻ കൊച്ചിയിലെത്തിയത്. മാട്ടുപ്പെട്ടിയിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സീപ്ലെയിൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )