
വിലക്ക് ലംഘിച്ച് അൻവർ; വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ
- അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ
ചേലക്കര:ചേലക്കരയിൽ പി.വി.അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. പോലീസിന്റെ വിലക്ക് ലംഘിച്ചുള്ള വാർത്താസമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രംഗത്തെത്തി.

നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടീസ് നൽകിയിട്ടുണ്ട് . അൻവറിനെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
CATEGORIES News