പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

  • നേരത്തെ സിംഗിൾ ബെഞ്ച് നിർദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു

കൊച്ചി: മലപ്പുറം മുൻ എസ്പി , ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേരത്തെ സിംഗിൾ ബെഞ്ച് നിർദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

എസ്പി സുജിത് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദേശം. എന്നാൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് കേസ് റദ്ദാക്കാനുള്ള ഉത്തരവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )