
സംസ്ഥാനത്ത് എലിപ്പനി വ്യാപനം കൂടുന്നു
- പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് എലിപ്പനി വ്യാപനം കൂടുന്നു. ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആരോഗ്യ വകുപ്പ് അപ്ഡേറ്റ് ചെയ്ത ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 9803 പേർ കഴിഞ്ഞ ദിവസം മാത്രം പനി പിടിച്ച് ചികിത്സ തേടിയിട്ടുണ്ട്. 152 പേർക്ക് ഇതിൽ ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്. 35 പേർക്ക് സ്ഥിരീകരിച്ചു. എലിപ്പനി സ്ഥിരീകരിച്ചത് 24 പേർക്കാണ്. 9 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.

ഒരു മരണം സ്ഥിരീകരിച്ചു . ഈ ഒരുമാസത്തെ കണക്കെടുത്താൽ 179 പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട് . 150 ഓളം പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.