
പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി
- പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്
ബംഗളൂരൂ: ലൈംഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ നേതാവുമായ പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി. ഹോസ്റ്റൽ കെട്ടിടത്തിന്റെ കാര്യത്തിനായി പ്രജ്വലിനെ കാണാനെത്തിയ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ശേഷം വീഡിയോ ചിത്രീകരിച്ചെന്നുമുള്ള കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ഹാസനിലെ പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്ത രണ്ടുപേരും വനിതാ നേതാവും ഒരു വീട്ടമ്മയുമടക്കം നാലു പേരാണ് പരാതി നൽകിയത്. പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

CATEGORIES News