അങ്കണവാടിയിൽ നിന്ന് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

അങ്കണവാടിയിൽ നിന്ന് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

  • ടീച്ചർ ശുഭ ലക്ഷ്മി, ഹെൽപ്പർ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പോലീസ് കേസ് എടുത്തത്

തിരുവനന്തപുരം:അങ്കണവാടിയിൽ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു.75 ജെജെ ആക്ട് പ്രകാരം ആണ് കേസെടുത്തത്.

ടീച്ചർ ശുഭ ലക്ഷ്മി, ഹെൽപ്പർ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പോലീസ് കേസ് എടുത്തത്. വിദഗ്‌ധ ഉപദേശം തേടിയ ശേഷമാണ് പോലീസ് ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്‌തിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് നടപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )