
സംരക്ഷിത ഇനത്തിൽപ്പെട്ട ഡോൾഫിൻ കരയ്ക്കടിഞ്ഞ നിലയിൽ
- കാട്ടുവയൽ ബീച്ചിലാണ് ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികൾ കണ്ടത്
എലത്തൂർ: കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സംരക്ഷിത ഇനത്തിൽപ്പെട്ട ഡോൾഫിൻ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തി.കാട്ടുവയൽ ബീച്ചിലാണ് ഇന്ന് രാവിലെ 10 മണിയോടെ പ്രദേശവാസികൾ കണ്ടത്.

കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയാണ്. കോർപ്പറേഷനിൽ വിവരമറിയിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
CATEGORIES News