
വിനോദയാത്രക്കെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു;നടപടിയുമായി കോഴിക്കോട് നഗരസഭ
- ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിംഗ് സ്ഥാപനം നഗരസഭ പൂട്ടിപ്പിച്ചു
കൊച്ചി :കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നടപടിയുമായി നഗരസഭ.
ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിംഗ് സ്ഥാപനം നഗരസഭ പൂട്ടിപ്പിച്ചു. ഈ സ്ഥാപനം എംഎം റോഡിലാണ് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അനുമതി ഇല്ലാതെ ഭക്ഷണവിതരണം നടത്തിയ ബോട്ടിനെതിരെയും നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചിട്ടുണ്ട്.
CATEGORIES News