
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്:പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ
- കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്സോ അതിവേഗ കോടതിയിലെ ജഡ്‌ജി കെ. നൗഷാദലി ശിക്ഷിച്ചത്
മുക്കം:അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്സോ അതിവേഗ കോടതിയിലെ ജഡ്‌ജി കെ. നൗഷാദലി ശിക്ഷിച്ചത്.
ഗവ. പ്രോസിക്യൂട്ടർ പി. ജെദിൻ അതിജീവിതക്കുവേണ്ടി ഹാജരായി. കേസിനാസ്പദമായ സംഭവം നടന്നത് 2023 ഏപ്രിലിലാണ്. ഇൻസ്പെക്ടർമാരായ കെ. പ്രജീഷ്, കെ. സുമിത്കുമാർ, എഎസ്ഐമാരായ അബ്ദുൽ റഷീദ്, മിനി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
CATEGORIES News