
തെളിവ് കണ്ടെത്താനായില്ല; പാലക്കാട് ട്രോളി വിവാദത്തിൽ പോലീസ് റിപ്പോർട്ട്
- കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം
പാലക്കാട് : പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്ന് പോലീസ് റിപ്പോർട്ട്. പണം ബാഗിൽ കൊണ്ടുവന്നതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്. ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയാണ്. ഇതേത്തുടർന്ന് കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഉപതെരഞ്ഞെടുപ്പ് വേളയിലുയർന്ന ഈ വിവാദം ഏറെ കോളിളക്കം സൃഷ്ിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്ന് പരാതി നൽകിയത് സിപിഎമ്മാണ്.

CATEGORIES News