
ശബരിമല: തീർത്ഥാടക തിരക്കിൽ നേരിയ വർധന
പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടക തിരക്കിൽ നേരിയ വർധന.25,000 ലധികം ഭക്തർ എട്ട് മണിവരെ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ കുറഞ്ഞത് കൊണ്ട് തന്നെ തീർഥാടകരുടെ തിരക്ക് കൂടുന്നു.നേരിയ ചാറ്റൽ മഴയുണ്ടെങ്കിലും ദർശനത്തെ ബാധിക്കുന്നില്ല.

ഇന്നലെ 75,000ത്തോളം തീർത്ഥാടകരാണ് ദർശനം നടത്തിയത്. മഴയും മൂടൽ മഞ്ഞും കാരണം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി.
CATEGORIES News