ശബരിമല വിമാനത്താവളം; വൈകാതെയെന്ന് കേന്ദ്രം

ശബരിമല വിമാനത്താവളം; വൈകാതെയെന്ന് കേന്ദ്രം

  • പരിസ്ഥിതി മന്ത്രാലയം റഫറൻസ് നിബന്ധനകൾ അനുവദിച്ചു

ന്യൂഡൽഹി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളപദ്ധതി പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടാകില്ലെന്ന് കേന്ദ്രം. ഇത് മേഖലയുടെ സമഗ്ര സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്നും വ്യോമയാന മന്ത്രി റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞു. വ്യോമയാന മന്ത്രാലയം 2023 ഏപ്രിലിൽ സൈറ്റ് ക്ലിയറൻസ് നൽകി.

പരിസ്ഥിതി മന്ത്രാലയം റഫറൻസ് നിബന്ധനകൾ അനുവദിച്ചു. സംസ്ഥാന സർക്കാർ പരിസ്ഥിതി ആഘാതം വിലയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, ധനസഹായം, മറ്റ് അനുമതികൾ എന്നിങ്ങനെയുള്ള ഉത്തരവാദിത്തം സംരംഭത്തിന് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )