
‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി
- മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്
തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനാകുന്ന മലയാള ചിത്രം രുധിരം ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘കോടാലി മറക്കുന്നു, പക്ഷേ മരം ഓർക്കുന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറയാണ്.റൈസിങ് സൺ സ്‌റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് ‘രുധിരം’ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.ഛായാഗ്രഹണം: സജാദ് കാക്കു.
