
നാല് വയസുകാരിക്ക് അധ്യാപികയിൽ നിന്ന് ദുരനുഭവം
- സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചതായി പരാതി
തിരുവനന്തപുരം: 4 വയസുകാരിയെ അധ്യാപിക സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചതായി പരാതി. സംഭവത്തിൽ കല്ലാട്ടുമുക്ക് ഓക്സ്ഡ് സ്കൂളിലെ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചത് ഇവരെ സസ്പെൻഡ് ചെയ്തതായാണ്. ഉച്ച സമയത്ത് ശുചിമുറിയിൽ പോയതിന് വഴക്ക് പറഞ്ഞ ഇവർ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത് . കുഞ്ഞിനെ കുളിപ്പിക്കുന്ന അവസരത്തിൽ മുത്തശ്ശിയാണ് മുറിവ് കണ്ടുപിടിച്ചത്.

CATEGORIES News