വർണക്കൂടാരം പദ്ധതി ; പ്രീസ്കൂളുകളിൽ 848 എണ്ണം പൂർത്തിയായി

വർണക്കൂടാരം പദ്ധതി ; പ്രീസ്കൂളുകളിൽ 848 എണ്ണം പൂർത്തിയായി

  • 260 വർണക്കൂടാരങ്ങൾ നിർമ്മാണ ഘട്ടത്തിലെന്ന്- മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം : വർണക്കൂടാരം പദ്ധതിയിൽ അനുവദിച്ച 1108 പ്രീസ്കൂളുകളിൽ 848 എണ്ണം പൂർത്തിയായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ വർണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.260 വർണക്കൂടാരങ്ങൾ നിർമ്മാണ ഘട്ടത്തിലാണ്.2024-25 വർഷത്തേക്ക് അനുവദിച്ചിട്ടുള്ളത് 500 വർണക്കൂടാരങ്ങളാണ്.

പ്രീ- പ്രൈമറി മുതൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം വരെ വ്യാപിച്ചുകിടക്കുന്നു. ചരിത്രത്തിലാദ്യമായി, പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിനായി നമ്മൾ ഒരു പാഠ്യപദ്ധതി ചട്ടക്കൂട്വികസിപ്പിക്കുകയാണ്. ഈ ചട്ടക്കൂട്, പഠനത്തിന്റെ ഈ പ്രാരംഭ ഘട്ടത്തിന് അനുയോജ്യമായ പുതിയ പാഠപുസ്ത‌കങ്ങൾക്കൊപ്പം, വരുന്ന അധ്യയന വർഷത്തിൽ അവതരിപ്പിക്കും. അധ്യാപകരുടെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )