
2034ലെ ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ
- സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ 2030 ടൂർണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കും
സൗദി അറേബ്യ : 2034 ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ നടക്കും . സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ 2030 ടൂർണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്ബോൾ മാമാങ്കത്തിന്റെ നൂറാം വാർഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക. അർജൻ്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിൽ മൂന്ന് മത്സരങ്ങൾ നൂറാം വാർഷികത്തിൻ്റെ നടക്കുമെന്നും ഫിഫ അറിയിച്ചു.

ഇന്നലെ നടന്ന പ്രത്യേക ഫിഫ യോഗത്തിലാണ് രണ്ട് ലോകകപ്പുകൾക്കും ആതിഥേയരെ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത്. ഫിഫയിലെ 211 അംഗരാജ്യങ്ങളും ഉൾക്കൊള്ളുന്ന വീഡിയോയും റിലീസ് ചെയ്തു.

CATEGORIES News
TAGS SAUDI ARABIA