
ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതിക്കി ജാമ്യമില്ല
- കുറ്റകൃത്യത്തിൻറെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി
ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കുറ്റകൃത്യത്തിൻറെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിൻ്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.

അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

CATEGORIES News
TAGS vandanadas