
കേന്ദ്ര അവഗണനയ്ക്കെതിരെ പോരാട്ടത്തിനിറങ്ങുക- കെ എസ് ടി എ
- പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ നയങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് കെ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക, വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ പ്രക്രിയ ത്വരിതപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ രാഘവൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ്,സംസ്ഥാന എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ കെ ബിനു,വി പി രാജീവൻ പി എസ് എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ എൻ സജീഷ് നാരായണൻ,വി പി മനോജ്
എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ബാബു പറശ്ശേരി സ്വാഗതവും ജനറൽ കൺവീനർ സിന്ധു കെ പി നന്ദിയും പറഞ്ഞു.വാർഷിക സമ്മേളനം എൻ സന്തോഷ് കുമാറിനെ പ്രസിഡന്റായും ആർ എം രാജനെ ജില്ലാ സെക്രട്ടറിയായും പി കെ രാജനെ ട്രഷററായും തിരഞ്ഞെടുത്തു.

സന്തോഷ് കുമാർ എൻ ജില്ലാ പ്രസിഡണ്ട്

രാജൻ ആർ എം ജില്ലാ സെക്രട്ടറി

രാജൻ പി കെ ജില്ലാ ട്രഷറർ
മറ്റു ഭാരവാഹികൾ-നിഷ കെ, അനുരാജ് വി,ഷാജി പി ടി, ഗിരീഷ് കുമാർ ടി (ജോ: സെക്രട്ടറിമാർ)ബാബു കെ കെ, ഷീജ എം,ബീന സി കെ, സജില പി കെ (വൈ :പ്രസിഡന്റുമാർ )