ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടത്തും

ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടത്തും

  • ഇതിന് വേണ്ടി കേന്ദ്ര അനുമതി തേടും

തിരുവനന്തപുരം: ശബരി റെയിൽ പദ്ധതിരണ്ടുഘട്ടമായി നടത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. ഇതിന് വേണ്ടി കേന്ദ്ര അനുമതി തേടും. ആദ്യഘട്ടത്തിൽ അങ്കമാലി -എരുമേലി -നിലക്കൽ പാത പൂർത്തീകരിക്കും. നിർമാണ ചെലവിൻ്റെ 50% കിഫ്ബി ഏറ്റെടുക്കും.

1997-98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത. അലൈൻമെൻ്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്‌തതതാണ്. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )