
കക്കയം ഡാം സൈറ്റ് റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു
- മരം റോഡിലേയ്ക് വീണത് ടൂറിസ്റ്റുകളുടെ വാഹനം കടന്നുപോയ ഉടനെയാണ്
കൂരാച്ചുണ്ട്:കക്കയം ഡാം സൈറ്റ് റോഡിൽ കല്ലുപാലത്തിനു അടുത്ത് മരങ്ങളും വള്ളികളും വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിക്കാണ് കക്കയം ടൗണിൽ നിന്ന് 6 കിലോമീറ്ററോളം ദൂരത്തിൽ റോഡിലേക്ക് മരങ്ങൾ വീണത് . മരം റോഡിലേയ്ക് വീണത് ടൂറിസ്റ്റുകളുടെ വാഹനം കടന്നുപോയ ഉടനെയാണ്. കക്കയം ഡാം സൈറ്റ് മേഖലയിൽ ഉണ്ടായിരുന്ന ഇരുപത്തിഅഞ്ചോളം ടൂറിസ്റ്റുകളും ഡാം സേഫ്റ്റി, ഇക്കോ ടൂറിസം ജീവനക്കാരും ഒറ്റപ്പെട്ടു.

മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത് ഒന്നര മണിക്കൂറിനു ശേഷമാണ്. കെഎസ്ഇബി, വനം വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .
CATEGORIES News