
ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചു
- കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാരം.

കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിൽസാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
CATEGORIES News