
എം .ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്
- രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കവടിയാറിൽ വീട് നിർമ്മാണത്തിന്റെ സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വായ്പ്‌പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നുമില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.
CATEGORIES News