
ഈസി കിച്ചൻ പദ്ധതി;അടുക്കള പുതുക്കാൻ 75,000 രൂപ വരെ
- അടുക്കള നവീകരിക്കാൻ 75,000 രൂപവരെ തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്ന് സഹായമായി ലഭിക്കുന്നതാണ് പദ്ധതി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈസി കിച്ചൻ പദ്ധതി തുടങ്ങാൻ സർക്കാർ തീരുമാനമായി . അടുക്കള നവീകരിക്കാൻ 75,000 രൂപവരെ തദ്ദേശ സ്‌ഥാപനങ്ങളിൽനിന്നു സഹായമായി ലഭിക്കുന്നതാണു പദ്ധതി. ലൈഫ് ഉൾപ്പെടെ ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം കിട്ടില്ല.

തറയിൽ സെറാമിക് ടൈൽ പാകൽ, ഗ്രാനൈറ്റ് കിച്ചൻ സ്ലാബ് സ്ഥാപിക്കൽ, എംഡിഎഫ് കബോർഡ്, 200 ലീറ്റർ വാട്ടർ ടാങ്ക്, കിച്ചൻ സിങ്ക്, പൈപ്പ്, പെയ്ന്റിങ്, സോക്പിറ്റ് നിർമാണം തുടങ്ങിയവയ്ക്കാണു സഹായം.പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഫണ്ട് അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം.
CATEGORIES News