ഈസി കിച്ചൺ’ പദ്ധതിയ്ക്ക് ഉത്തരവിറങ്ങി

ഈസി കിച്ചൺ’ പദ്ധതിയ്ക്ക് ഉത്തരവിറങ്ങി

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായ ത്തോടെ നവീകരിക്കുന്ന ‘ഈസി കിച്ചൺ’ പദ്ധതിയുടെ ഭാഗമായി ഒരു അടുക്കളക്ക് 75,000 രൂപ വരെ നൽകാൻ തദ്ദേശവകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപന സമിതി തദ്ദേശഭരണ വകുപ്പിൻ്റെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി.അടുക്കള ഉപയോഗം സൗഹാർദപരമാ ക്കാനും ഉപയോഗിക്കുന്നവരുടെ സൗകര്യ വും ആരോഗ്യ സുരക്ഷയും മുൻനിർത്തി യുമാണ് പദ്ധതി നടപ്പാക്കുന്നത്. അടുക്കള നവീകരണത്തിന് 2.4 മീറ്റർ x 2.4 മീറ്റർ അള വിലെ ഇടത്തരം അടുക്കള നവീകരിക്കാൻ പദ്ധതി ഏറ്റെടുക്കാം.തദ്ദേശസ്ഥാപനത്തിന് ഫണ്ട്അനുസരിച്ച് അടുക്കളകളുടെ എണ്ണം തീരുമാനിക്കാം. അടുക്കള പുതുക്കിപ്പണിയുമ്പോൾ കിച്ച ൺ പ്ലാറ്റ്ഫോം, കിച്ചൺ കബോർഡ്, വാട്ടർ സ്റ്റോറേജ് ടാങ്ക്, കിച്ചൺ സിങ്ക്, പി.വി.സി പൈപ്പ്ഫിറ്റിങ്സ്, വൈദ്യുതീകരണം എ ന്നിവയടക്കം സൗകര്യങ്ങൾ ഉണ്ടാകണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )