ഉമാ തോമസ് കണ്ണുതുറന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

ഉമാ തോമസ് കണ്ണുതുറന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

  • സ്റ്റേജ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിതിയുള്ളതായി റിപ്പോർട്ട്. മകൻ കണ്ടപ്പോൾ കൈകാലുകൾ അനക്കിയതായും കണ്ണുകൾ തുറന്നതായും റിപ്പോർട്ടുകളുണ്ട്. വീഴ്‌ചയിൽ ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനെ മെഡി സിറ്റിയിൽ വെൻ്റിലേറ്ററിലാണ്. എംഎൽയുടെ ആരോഗ്യനിലയെ സംബന്ധിച്ച് രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വരാനുണ്ട്. ബുള്ളറ്റിൻ വന്നാൽ മാത്രമേ ആരോഗ്യനിലയിൽ എത്രത്തോളം പുരോഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ.

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ വിഷൻ തയ്യാറാക്കിയ മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനപരിപാടിക്ക് എത്തിയപ്പോഴാണ് എംഎൽഎ 15 അടി ഉയരത്തിൽനിന്ന് വീണത്. സ്റ്റേജ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽപ മൂന്ന് പോരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )