
ഖേൽരത്ന പുരസ്കാരം നാല് പേർക്ക്
- മലയാളി നീന്തൽ താരം സജ്ജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന
ന്യൂഡൽഹി :രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നാല് പേർക്ക്. ഒളിമ്പിക്സ് ഷൂട്ടിങ് വെങ്കല മെഡൽ ജേതാവ് മനു ഭാക്കർ, ചെസ് ലോകചാമ്പ്യൻ ഡി.ഗുകേഷ്, ഇന്ത്യൻ ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാ അത്ലറ്റ് പ്രവീൺ കുമാർ എന്നിവരാണ് പുരസ്കാര ജേതാക്കൾ.

മലയാളി നീന്തൽ താരം സജ്ജൻ പ്രകാശ് ഉൾപ്പെടെ 32 പേർക്ക് അർജുന പുരസ്കാരവും ലഭിച്ചു.
CATEGORIES News
TAGS khelratnaaward