
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി ; സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്
- ജിഎസ്‌ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്
കൊച്ചി:കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്‌ടി ഇൻ്റലിജൻസ് വിഭാഗം.റെയ്‌ഡ് നടത്തിയത് തൃശൂരിലെ ഓസ്‌കർ ഇവൻ്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷൻ തുടങ്ങിയ സ്ഥാപനങ്ങളിലാണ്.

ജിഎസ്‌ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടർന്നായിരുന്നു പരിശോധന നടത്തിയത് . ഈ നൃത്തപരിപാടിക്കിടെയാണ് വേദിയിൽനിന്നുവീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത് .
CATEGORIES News