
വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര പ്രചരണയാത്ര ജനുവരി 27 മുതൽ
- മലയോര സമരപ്രചാരണ യാത്രയിൽ 19 സ്ഥലങ്ങളിൽ വമ്പിച്ച കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കും
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര പ്രചരണയാത്ര ജനുവരി 27 മുതൽ നടത്തുവാൻ തീരുമാനിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ച് വരെയുള്ള മലയോര സമരപ്രചാരണ യാത്രയിൽ 19 സ്ഥലങ്ങളിൽ വമ്പിച്ച കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനം നിയമഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ അക്രമത്തിൽനിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രചരണയാത്ര നടത്തുന്നത്.