
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് നേടി തലശ്ശേരി പോലീസ് സ്റ്റേഷൻ
- പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയത് കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനാണ്
തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടി തലശ്ശേരി പോലീസ് സ്റ്റേഷൻ.കണ്ണൂർ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന് 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ആണ് ലഭിച്ചത് .

ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തെരഞ്ഞെടുപ്പ് നടത്തിയത്. പുരസ്കാരത്തിൽ രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനും പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനും പങ്കിട്ടു.
CATEGORIES News