സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ

സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ

  • ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കൊച്ചി :കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരം.ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി ഇതുവരെ അപകടനില തരണം ചെയ്‌തിട്ടില്ല. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. വിദഗ്‌ധ ഡോക്ട‌ർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ്സിനിമകളുടെ സംവിധായകനാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )