ഒരു ലക്ഷം കുടുംബത്തിന് കൂടി സൗജന്യറേഷൻ ലഭിക്കും

ഒരു ലക്ഷം കുടുംബത്തിന് കൂടി സൗജന്യറേഷൻ ലഭിക്കും

  • മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും

തിരുവനന്തപുരം:കേരളത്തിൽ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ ലഭിക്കും. ഇതുവരെ സാമ്പത്തികശേഷിയുള്ളവർ അർഹതയില്ലാതെ കൈവശംവച്ചിരുന്ന 62,156 മുൻഗണനാ കാർഡുകൾ സർക്കാർ തിരിച്ചു പിടിച്ചതിന് പിന്നാലെയാണ് നടപടി. അനർഹരെ കണ്ടെത്തുന്ന പ്രവർത്തി തുടരുകയാണ്. മസ്റ്ററിംഗ് അവസാനിക്കുന്ന ഏപ്രിൽ 31ആകുമ്പോൾ തിരിച്ചുകിട്ടുന്ന കാർഡുകളുടെ എണ്ണം ഒരു ലക്ഷത്തോളമാണ് കണക്കാക്കുന്നത്. അതാണ് യഥാർത്ഥ പാവപ്പെട്ടവരെ കണ്ടെത്തി നൽകുക.


മസ്റ്ററിംഗ് കഴിയുമ്പോൾ അനധികൃതമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് അവരെ ഒഴിവാക്കും.12 ലക്ഷത്തിലേറെ പേർ ഇനിയും മസ്റ്ററിംഗ് ചെയ്യാനുണ്ട്. അവർക്കു വേണ്ടി ഫെബ്രുവരിൽ പ്രത്യേക ഡ്രൈവ് നടത്തും.നിലവിൽ സർക്കാരിൻ്റെ കൈവശമുള്ള 62,156 മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും. മാർച്ച് 31നു മുമ്പ് മുൻഗണനാ കാർഡ് ലഭ്യമാകുന്നവർ 31നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്നും നിർദേശമുണ്ട്. മുൻഗണനാ കാർഡുകൾ കുറഞ്ഞാൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതത്തെ ബാധിക്കും. അതുകൊണ്ടാണ് ഒഴിവു വരുന്ന കാർഡുകൾ അർഹരായവരെ കണ്ടെത്തി അനുവദിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )