
കേരളത്തിലെ എല്ലാ ബസ്സുകളിലും ഇനി ക്യാമറ; ഉത്തരവ് പുറത്തിറക്കി
- മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം
തിരുവനന്തപുരം:കേരളത്തിലെ എല്ലാ ബസ്സുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി.മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം.

ഈ ഉത്തരവ് ബാധകമാകുന്നത് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ്. ബസിൻ്റെ മുൻവശം, പിൻവശം, അകഭാഗം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്.
CATEGORIES News