
‘ഉന്നതകുലജാതൻ’ ട്രൈബൽ മന്ത്രിയാകണം-സുരേഷ് ഗോപി
- ആദിവാസി ക്ഷേമ വകുപ്പ് ആഗ്രഹിച്ചിരുന്നുവെന്നും സുരേഷ്‌ഗോപി
ന്യൂഡൽഹി:ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നുകൂടി മന്ത്രി പറഞ്ഞു.

ഡൽഹി മയൂർവിഹാറിൽ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണു മസുരേഷ് ഗോപിയുടെ യുടെ പരാമർശങ്ങൾ.
CATEGORIES News
TAGS SURESH GOPI