
ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
- മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്
കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. മലിനജലവുമായിയെത്തിയ ടാങ്കർ ലോറി ഡ്രൈവറാണ് മർദിച്ചത്. ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നുകളഞ്ഞു. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
CATEGORIES News