
സ്കൂൾ വാർഷിക പരീക്ഷകൾ 24ന് ആരംഭിക്കും
- എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങും
തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷകൾ ഫെബ്രുവരി 24ന് ആരംഭിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗം തീരുമാനിച്ചു.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളും ഹയർ സെക്കൻഡറി ഇം പ്രൂവ്മെന്റ് പരീക്ഷകളും മാർച്ചിൽ നടക്കുന്ന സാഹചര്യത്തിലാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ പതിവിലും നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. എട്ട്, ഒമ്പ ത് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 24, 25, 27, 28, മാർച്ച് ആറ്, 20, 25 തീയതികളിൽ നടത്തും.

ഹൈസ്കൂളിനോട് ചേർന്നു ള്ള യു.പി ക്ലാസുകളിൽ (അഞ്ച് മുതൽ ഏഴരെ ക്ലാസുകൾ) ഫെബ്രുവരി 27, 28, മാ ർച്ച് ഒന്ന്, 11, 15, 18, 22, 27 തീയതികളിലാ യിരിക്കും പരീക്ഷകൾ. ഇതേ സ്കൂളുകളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ ഫെബ്രുവരി 28, മാർച്ച് ഒന്ന്, 11, 18, 27 തീ യതികളിലായിരിക്കും പരീക്ഷ. യു.പി സ്കൂളുകളിൽ മാർച്ച് 18, 19, 20, 21, 24, 25, 26, 27 തീയതികളിലും എൽ.പി ക്ലാ സുകളിൽ മാർച്ച് 21, 24, 25, 26, 27 തീയതി കളിലുമായിരിക്കും പരീക്ഷകൾ തുടങ്ങുക.